Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Stand.

Kottayam

പെ​രു​ന്ന ബ​സ്‌​ സ്റ്റാൻഡിൽ പൊലിസ് എ​യ്ഡ്പോ​സ്റ്റ് സ്ഥാ​പി​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന ര​ണ്ടാം ന​മ്പ​ർ ബ​സ്‌​ സ്റ്റാൻഡിൽ രാ​ത്രി​യും പ​ക​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം ഏ​റു​ന്ന​തി​നാ​ലും പൊ​തു​സ​മൂ​ഹ​ത്തി​നും വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തുംകൊ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊലിസ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി പെ​രു​ന്ന യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മി​തി ഏ​രി​യാ ക​മ്മി​റ്റി ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ വ്യാ​പാ​രി-വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ജി. ​സു​രേ​ഷ് ബാ​ബു സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും മോ​ഹ​ൻ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജോ​ൺ​സ​ൺ ജോ​സ​ഫ്, എം.​കെ. ബി​ജു, ബാ​ബു​ പ​ത്താ​ൻ. നെ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സോ​ണി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്), ന​ജി​മോ​ൻ (​സെ​ക്ര​ട്ട​റി), ജോ​ൺ​സ​ൺ ജോ​സ​ഫ് (​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up